
ചങ്ങനാശ്ശേരി : പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃക്കൊടിത്താനം കിളിമല തടത്തിൽ അനീഷ് (പ്രാവ് അനീഷ് 32) ആണ് അറസ്റ്റിലായത്. സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നേരത്തെ കേസുകൾ ഉണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
പായിപ്പാട് സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. ഭർത്താവും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ആക്രമണം. വസ്ത്രം കഴുകുന്നതിനിടയിൽ കോളിംഗ് ബെൽ അടിക്കുന്നതു കേട്ട് മാതാപിതാക്കൾ ആയിരിക്കുമെന്നു കരുതി യുവതി വാതിൽ തുറന്നെങ്കിലും അപരിചിതനായ ആളെക്കണ്ട് വാതിലടച്ച് അകത്തേക്ക് കയറിപ്പോയി. തുണി കഴുകുന്ന ജോലി തുടരുന്നതിനിടെ പിൻവശത്ത് കൂടി വന്നയാൾ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. കുതറിമാറി അകത്തേക്ക് ഓടിക്കയറി വാതിൽ അടയ്ക്കാൻ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലുടെ ഇയാൾ വാതിൽ തള്ളിത്തുറന്ന് യുവതിയെ മർദ്ദിച്ചു.
ആക്രമണത്തിൽ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. വീട്ടുകാർ തിരികെ എത്തിയപ്പോൾ ശരീരത്തിൽ മർദ്ദനമേറ്റ്, വസ്ത്രങ്ങൾ വലിച്ചുകീറിയ അവസ്ഥയിലാണ് യുവതിയെ കണ്ടത്. തുടർന്ന് ഇവർ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പ്രതിയെക്കണ്ട നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപിക്കുയായിരുന്നു.
The post യുവതിയെ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ; നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]