
റഷ്യൻ സുന്ദരിയായ എകറ്റെറിന ലിസിന തന്റെ ഉയരം കാരണം ഏറെ അസ്വസ്ഥയാണ്.
6 അടി 9 ഇഞ്ച് ആണ് ലിസിനയുടെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോഡലുമാണ് ലിസിന . ഉയരത്തിൽ ഗിന്നസ് വേൾഡ് റെക്കോഡും ലിസി സ്ഥാപിച്ചു. എന്നാൽ ഇപ്പോൾ ലിസിനയെ ഏറെ വിഷമിപ്പിക്കുന്നത് ഇതൊന്നുമല്ല , ഉയരം കൂടിയതിനാൽ ഇവർക്ക് പങ്കാളിയെ കണ്ടെത്താനാകുന്നില്ല.
ഒരു ബന്ധത്തിൽ ഉയരം പ്രശ്നമല്ലെന്നാണ് ലിസിന പറയുന്നത്. എന്നാൽ സമൂഹത്തിൽ പുരുഷന് ഉയരം കുറവും സ്ത്രീയ്ക്ക് ഉയരവുമുണ്ടെങ്കിൽ ആ ദമ്പതികളെ മോശം കണ്ണുകളോടെയാണ് കാണുന്നത്. അതുകൊണ്ടാണ് തന്നേക്കാൾ 1 അടി ഉയരം കുറവുള്ള ആളുമായി പോലും പ്രണയം തുടങ്ങാൻ ലിസിന തയ്യാറായത്. ഡേറ്റിംഗ് ആപ്പുകളിലും ആൺകുട്ടികളെ തിരയുന്നുണ്ട് . 29 കാരിയായ ലിസിനയുടെ ഇടതുകാലിന്റെ നീളം 132.8 സെന്റിമീറ്ററും വലതുകാലിന്റെ നീളം 132.2 സെന്റിമീറ്ററുമാണ്.
‘ആൺകുട്ടി എന്നെ പരിപാലിക്കുന്ന, എന്നെ ശ്രദ്ധിക്കുക സാമ്പത്തികമായി താങ്ങാനാകുന്ന ഒരാളായിരിക്കണം ‘ ലിസിന പറയുന്നു. നീളം കാരണം ലിസിനയ്ക്ക് പലതവണ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വിമാനത്തിലോ കാറിലോ ഇരിക്കാൻ അവർക്ക് ബുദ്ധിമുട്ടാണ് . അവരുടെ വലിപ്പത്തിലുള്ള വസ്ത്രങ്ങളോ ചെരിപ്പുകളോ ലഭ്യമല്ല. അവർക്കായി പ്രത്യേകം ഷൂസ് ഉണ്ടാക്കണം. ലിസിനയുടെ കുടുംബത്തിൽ എല്ലാവരും ഉയരം കൂടിയവരാണ് . സഹോദരന്റെ ഉയരം 6 അടി 6 ഇഞ്ച്, അച്ഛന്റെ ഉയരം 6 അടി 5 ഇഞ്ച്, അമ്മയുടെ ഉയരം 6 അടി 1 ഇഞ്ച് എന്നിങ്ങനെയാണ്.
പ്രൊഫഷണൽ ബാസ്കറ്റ്ബോൾ കളിക്കാരിയായിരുന്നു ലിസിന. 2008 ഒളിമ്പിക്സിൽ വെങ്കല മെഡലും നേടി. എന്നാൽ അതിൽ നിന്ന് വിരമിച്ച ശേഷമാണ് മോഡലിംഗ് ലോകത്തേക്ക് ചുവടുവച്ചത്.
The post വരനെ ആവശ്യമുണ്ട് ; ലോകത്തിലെ ഏറ്റവും നീളം കൂടിയ കാലുകളുള്ള പെൺകുട്ടി appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]