
കൊല്ലം > കെ – റെയിൽ പദ്ധതിക്കെതിരെ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിക്കായി എത്തിച്ചത് കെ – റെയിൽ അധികൃതർ സ്ഥാപിച്ച സർവേക്കല്ല്. കല്ല് എത്തിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ പേരിൽ കേസെടുത്തു. കല്ലിലെ സീരിയൽ നമ്പർ പരിശോധിച്ചാൽ എവിടെ നിന്നാണ് കല്ല് പിഴുതെടുത്തത് എന്നറിയാം. അതിനുശേഷം മോഷണക്കുറ്റവും രേഖപ്പെടുത്തും. ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ സാജന്റെ സഹായത്തോടെ കൊട്ടിയം 19 –-ാം വാർഡിൽ നിന്നാണ് ഫൈസൽ കുളപ്പാടവും സംഘവും കല്ല് പിഴുതെടുത്ത് കാറിൽ കയറ്റി സമരത്തിനായി കൊണ്ടുവന്നെന്നാണ് പറയുന്നത്.
കെഎസ്യു ഭാരവാഹികളായ നെസ്ഫൽ, ബിച്ചു തുടങ്ങിയവർ ഉൾപ്പെടെ കണ്ടാലറിയാകുന്ന 20പേർക്കെതിരെയും കേസുണ്ട്. ഞായറാഴ്ച രാവിലെയാണ് കെഎസ്യു ഇരവിപുരം അസംബ്ലി കമ്മിറ്റി നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും പ്രതീകാത്മകമായി സർവേക്കല്ല് സ്റ്റേഷനുമുന്നിൽ സ്ഥാപിച്ച് പ്രതിഷേധവും സംഘടിപ്പിച്ചത്. ഫൈസൽ കുളപ്പാടമാണ് പ്രതിഷേധ സമരം ഉദ്ഘാടനംചെയ്തത്. പ്രതിഷേധത്തിനു ശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കുഴിച്ചിട്ട കല്ല് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച കെ –-റെയിൽ അധികൃതർക്ക് കത്ത് നൽകുമെന്ന് ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് പറഞ്ഞു. നിലവിൽ പ്രതിഷേധക്കാർക്കെതിരെ സ്റ്റേഷനുമുന്നിൽ ഗതാഗതം തടസ്സപ്പെടുത്തിയത്തിനും സംഘം ചേർന്നതിനും കേസെടുത്തിട്ടുണ്ട്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]