
ന്യൂഡൽഹി > മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രി ആകുന്നത്. വൈകിട്ട് മൂന്ന് മണിക്കാണ് സത്യപ്രതിജ്ഞ. മണിപ്പൂരിൽ ബിജെപി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും, ബിരേൻ സിങും മുതിർന്ന എംഎൽഎ ബിശ്വജിത് സിങും തമ്മിലുള്ള തർക്കം കാരണം മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു.
ബിജെപി നിയമസഭാ കക്ഷി യോഗമാണ് ബിരേൻ സിങ് തന്നെ മുഖ്യമന്ത്രിയായി തുടരട്ടെ എന്ന് തീരുമാനമെടുത്തത്. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]