
മലപ്പുറം> തൊഴിൽ നൈപുണി നേടിയ യുവതീ യുവാക്കളെ കണ്ടെത്താൻ സർവേയുമായി സർക്കാർ. 18–- 59 വയസുള്ള പ്ലസ് ടുമുതൽ പിഎച്ച്ഡിവരെ യോഗ്യതയുള്ളവർക്കിടയിലാണ് സർവേ. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമാണിത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മെയ് ആദ്യവാരം സർവേ ആരംഭിക്കും.
അടുത്ത ദിവസം കില മാർഗനിർദേശം പുറത്തിറക്കും.
രാജ്യത്ത് ആദ്യമായാണ് തൊഴിൽ അന്വേഷകരെത്തേടി സർക്കാർ വീടുകളിലെത്തുന്നത്. തൊഴിൽ ആർക്കൊക്കെ ആവശ്യമുണ്ട്, എത്ര സ്ത്രീകൾ തൊഴിൽ സന്നദ്ധരാണ് എന്നിവ കണ്ടെത്താനാണ് സർവേ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ അഭിരുചി, ജോലി സന്നദ്ധത, കൂടുതൽ പരിശീലനം ആവശ്യമാണോ, ഭാഷാ നൈപുണി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ഈ വിവരങ്ങൾ ആപ്പിൽ അപ്ലോഡ് ചെയ്യും. തുടർന്ന് കെ ഡിസ്കിന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഇവരെ രജിസ്റ്റർ ചെയ്യും. ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ആപ്പ് തയ്യാറാക്കുന്നത്. പിന്തുണ നൽകാനായി കുടുംബശ്രീവഴി തദ്ദേശ സ്ഥാപനങ്ങളിൽ ഡിജിറ്റൽ കമ്യൂണിറ്റി അംബാസഡർമാരെ നിയോഗിക്കും.
പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പരിശീലനം നൽകും. ഓഫീസ് ജോലി, പാർട് ടൈം തൊഴിൽ, വർക്ക് ഫ്രം ഹോം എന്നിങ്ങനെ മൂന്ന് തലത്തിലാണ് കെ ഡിസ്ക് സഹായം. വിവിധ ഭാഷ പരിചയപ്പെടുത്താനുള്ള കമ്യൂണിക്കേഷൻ ഇംപ്രൂവ്മെന്റ് സ്കിൽ അസസ്മെന്റ് നടത്തി കൂടുതൽ പരിശീലനവും നൽകും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]