
തിരുവനന്തപുരം: വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായാല്‍ നേരിടുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന പോലീസില്‍ കലാപ വിരുദ്ധ സേന രൂപികരിക്കുന്നു. ഇതിനായി ബറ്റാലിയനുകളെ രണ്ടായി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. ഇത് സംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടുകയെന്ന ലക്ഷ്യവുമായാണ് പൊലീസില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
കലാപവിരുദ്ധ സേനയെന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവരാനാണ് തീരുമാനം. ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബറ്റാലിയനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. എന്നാല്‍ വര്‍ഗീയ കലാപങ്ങല്‍ നേരിടുന്ന കാര്യത്തില്‍ പോലീസ് സേനയില്‍ തന്നെ പരിമിതികള്‍ ഏറെയാണ്. ഇത്തരം പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ സംവിധാനം രൂപികരിക്കുന്നത്. ഇതിനായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യക പരിശീലനവും നല്‍കും.
കലാപ വിരുദ്ധ സേന രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി. ഇതോടൊപ്പം തന്നെ കേസുകളുടെ എണ്ണത്തിന് അനുസരിച്ച് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പോലീസ് ആസ്ഥാനത്തെ എഐജിയോട് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ഡിജിപി നിര്‍ദേശം നല്കി. കേസുകള്‍ കുറവുള്ള പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനാണ് തീരുമാനം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]