കൊച്ചി: മെട്രോയുടെ ചരിഞ്ഞ തൂണുകള്‍ ബലപ്പെടുത്തുന്നതിനാവശ്യമായി ജോലികള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കൂടുതല്‍ പൈലുകള്‍ സ്ഥാപിച്ചു കൊണ്ടാണ് മെട്രോയുടെ തൂണ് ബലപ്പെടുത്തുന്നത്.
മഴക്കാലത്തിന് മുന്‍പ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. എന്നാല്‍ നിര്‍മ്മാണ ജോലികള്‍ നടക്കുമ്പോഴും ഇപ്പോഴത്തെ മെട്രോ സര്‍വീസുകളെ ബാധിക്കില്ല എന്നാണ് കെഎംആര്‍എല്‍ പറയുന്നത്.
മെട്രോയുടെ പത്തടിപ്പാലത്തെ 347 മത് നമ്പര്‍ പില്ലറിലാണ് ചരിവ് കാണപ്പെട്ടത്. എന്നാല്‍ നിര്‍മ്മാണത്തിലും, മേല്‍നോട്ടത്തിലും പരിശോധനയിലും പറ്റിയ പിഴവ് മൂലമാണ് ചരിവ് ഉണ്ടായത് എന്നാണ് കണ്ടെത്തല്‍.
ട്രാക്കിലാണ് ആദ്യം ഒരു മില്ലിമീറ്റര്‍ ചെരിവ് കാണപ്പെട്ടത്. ഇത് പിന്നിട് 9 മീല്ലി മീറ്ററായി വര്ധിക്കുകായിരുന്നു.
എന്നാല്‍ ഇതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തിയിട്ടില്ലങ്കിലും പൈലിങിലെ പിഴവാണ് എന്നാണ് നിഗമനം. ഇരുപത് ദിവസത്തിനുളളില്‍ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്നും വിവിധ തലങ്ങളിലുളള മേല്‍നോട്ടപ്പിഴവുണ്ടായെന്നും ഡി എം ആര് സി മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ ശ്രീധരന് പറഞ്ഞു.
എന്നാല്‍ ഇതോടെ വലിയ നാണക്കേടാണ് ഉണ്ടായിരിക്കുന്നത്. കാരണം കൊച്ചി മെട്രോ തൂണിന് ഉണ്ടായത് പോലത്തെ ചരിവ് രാജ്യത്തെ മറ്റോരു മെട്രോയ്ക്കും സംഭവിച്ചിട്ടില്ല.
ട്രെയിനോടുമ്പോള്‍ നേരിയ ഞരക്കം കേട്ടുതുടങ്ങിയതോടെ നടത്തിയ പരിശോധനയില്‍ തൂണിനോ ഗര്‍ഡറുകള്‍ക്കോ തകരാറില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അടിത്തട്ടില്‍ പൈലിങ്ങിലാണ് തകരാറെന്ന നിഗമനത്തില്‍ കൊച്ചി മെട്രോ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ ഏജിസ് അടക്കം എത്തിയത്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

