
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ട കേസില്‍ ദീലിപിന്റെ ഫോണിലെ തെളിവുകള്‍ മായ്ച്ച് കളഞ്ഞ ഹാക്കര്‍ സായ് ശങ്കറുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പോലീസ് തന്നെ വേട്ടയാടുകയാണെന്നും തനിക്ക് തനിക്ക് സംരക്ഷണം വേണമെന്നുമാണ് സായ് ശങ്കര്‍ പറയുന്നത്. തനിക്ക് എതിരെ അഭിഭാഷകരടക്കമുള്ളവര്ക്ക് എതിരെ മൊഴി പറയാന്‍ സമ്മര്‍ദമുണ്ട് എന്നും സായ് ശങ്കറുടെ ഹര്‍ജിയിലുണ്ട്. എന്നാല്‍ ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും ഇയാളുടെ ഫോണില്‍ നിര്‍ണായക വിവരങ്ങളുണ്ട് എന്നുമാണ് പ്രോസിക്യൂഷന് പറയുന്നത്.
ചോദ്യം ചെയ്യലായി സായി ശങ്കറിനെ കഴിഞ്ഞ ദിവസം വിളിച്ചെങ്കിലും കൊവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് ഹാജരായില്ല. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ പ്രധാന തെളിവായ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ സായി ശങ്കര്‍കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. എന്നാല്‍ ദിലീപിന്റെ ഫോണിലെ പേഴ്സണല്‍ വിവരങ്ങള്‍ കോപ്പി ചെയ്യുകമാത്രമാണ് താന്‍ ചെയ്തത് എന്നാണ് സായ് ശങ്കര്‍ പറയുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]