
ഫറ്റോര്‍ഡ(ഗോവ): ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് ഹൈദരാബാദ് എഫ്സി. ആവേശം അവസാന നിമിഷംവരെ നീണ്ട ഫൈനല്‍ മത്സരത്തിൽ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. ഗോള്‍ രഹിതമായി കടന്നുപോയ ആദ്യപകുതിക്കുശേഷം 69-ാം മിനിറ്റിൽ മലയാളി താരം കെ പി രാഹുലാണ് കേരള ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 88-ാം മിനിറ്റില്‍ ഹൈദരാബാദ് ഗോള്‍ മടക്കിയതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. പ്രതിരോധ നിരയുടെ പിഴവ് മുതലെടുത്ത് സബ്സ്റ്റിറ്റ്യൂട്ട് താരം സാഹില്‍ താവോറയാണ് നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്.
അധികസമയത്ത് ആരുടെയും കാലുകളില്‍നിന്ന് ഗോള്‍ പിറന്നില്ല. ഇത് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങളെത്തിച്ചു. അധികസമയത്തിന്റെ ആദ്യ പകുതിയില്‍ രണ്ടും ടീമുകള്‍ക്കും അവസരമുണ്ടായിരുന്നുവെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സ് നായകന് അഡ്രിയാന്‍ ലൂണയ്ക്ക് വളരെ മികച്ച അവസരം ലഭിച്ചുവെങ്കിലും ഫ്രീ കിക്ക് ക്രോസ് ബാറില്‍ തട്ടി തെറിച്ചത് ബാസ്റ്റേഴ്സ് ആരാധകരുടെ ഉള്ളുലച്ച നിമിഷമായിരുന്നു.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യ രണ്ട് അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് പാഴാക്കിയപ്പോള്‍ ഹൈദരബാദ് ആദ്യ അവസരം മുതലാക്കി. എന്നാല്‍ രണ്ടാം അവസരം പാഴാക്കി. മൂന്നാമത്തെ ഷോട്ടില്‍ വല കുലുക്കാന്‍ ബ്ലാസ്റ്റേഴ്സിനായി. നാലാമത് പിഴച്ചു. എന്നാല്‍ മൂന്നും നാലും അവസരങ്ങള്‍ കൃത്യമായി വലയ്ക്കുള്ളിലാക്കി ഹൈരബാദ് ഐഎസ്എലിലെ ആദ്യ കിരീടം സ്വന്തമാക്കി. മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ തോല്‍ക്കുന്നത്.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]