
തൊടുപുഴ: ഇന്നലെ സ്വന്തം പിതാവിന്റെ കൈ കൊണ്ട് കൊല്ലപ്പെട്ട ഫൈസലിന്റേയും കുടുംബത്തിന്റേയും ഏറ്റവും വലിയ സ്വപ്മായിരുന്നു സ്വന്തം വീടിന്റെ ഗൃഹപ്രവേശം.പിതാവ് ഹമീദുമായുള്ള കുടുംബപ്രശ്നങ്ങൾ മൂലം ആറുമാസം മുൻപാണ് ഭാര്യ ഷീബയുടെ പേരിൽ മഞ്ചക്കല്ലിൽ ഫൈസൽ സ്ഥലം വാങ്ങി വീട് നിർമ്മാണം ആരംഭിച്ചത്.
ഏപ്രിൽ ആദ്യം തന്നെ മാറിത്താമസിക്കുന്നതിനായുള്ള പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് കോൺട്രാക്ടറും സുഹൃത്തുമായ രാജേഷ് രാഘവൻ പറയുന്നു.രണ്ടാഴ്ച മുൻപ് കണ്ടപ്പോഴും ‘ പണി പെട്ടെന്ന് തീർത്തോളൂ കേട്ടോ’ എന്നായിരുന്നു ഫൈസൽ പറഞ്ഞിരുന്നതെന്ന് രാജേഷ് വേദനയോടെ ഓർക്കുന്നു.
ഇനി ആറ് ദിവസത്തെ ജോലി കൂടിയാണ് അവശേഷിച്ചിരുന്നത്. പുതിയ വാഷിങ് മെഷീനും ഫ്രിഡ്ജുമടക്കം വീട്ടിലേക്ക് വാങ്ങിയിരുന്നു. വീട്ടിലേക്കായി ഒരു ഡൈനിങ് ടേബിൾ മാത്രമാണ് പണിയാനുണ്ടായിരുന്നത്. ഇനി ആർക്കു വേണ്ടിയാണ് വീട് പണി പൂർത്തിയാക്കുന്നതെന്നാണ് രാജേഷ് ചോദിക്കുന്നത്.
ഇഷ്ടദാനം കൊടുത്ത വീടും പുരയിടവും തിരിച്ചുനൽകാൻ വിസമ്മതിച്ചതിന്റെ പേരിലാണ് മകനെയും മകന്റെ ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തെ ഉറങ്ങിക്കിടക്കവേ എഴുപത്തിയൊൻപതുകാരനായ പിതാവ് ചുട്ടുകൊന്നത്. പെട്രോൾ നിറച്ച കുപ്പികൾ തിരിയിട്ട് കത്തിച്ച് ജനാലവഴി മുറിയിലേക്ക് എറിയുകയായിരുന്നു ഹമീദ്.തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു 45), ഭാര്യ ഷീബ (40), പെൺമക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരാണ് അരും കൊല ചെയ്യപ്പെട്ടത്.
The post മഞ്ചക്കല്ലിലെ പുതിയ വീട് ഇനി അനാഥം; ഫൈസലും കുടുംബവും യാത്രയായത് ഗൃഹപ്രവേശനം എന്ന സ്വപ്നം അവശേഷിപ്പിച്ച് appeared first on .
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]