
കൊച്ചി > നടൻ ദിലീപിന്റെ ഫോൺവിവരം നശിപ്പിച്ചതിന്റെ തെളിവ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് പരിശോധന. മുംബൈയിലെ സ്വകാര്യ ലാബിൽ പരിശോധനയ്ക്ക് അയച്ച രണ്ടു ഫോണുകളുടെ പരിശോധനാ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കും. ഫോണിലെ വിവരങ്ങളിൽ പലതും നശിപ്പിച്ചതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻഗൂഢാലോചന നടത്തിയ കേസിൽ, ദിലീപിന്റെ ഫോൺവിവരങ്ങൾ നശിപ്പിക്കാൻസഹായിച്ച സൈബർവിദഗ്ധൻസായ്ശങ്കറിന്റെ കംപ്യൂട്ടറിലെ വിവരങ്ങളാണ് പരിശോധിക്കുന്നത്. ദിലീപിന്റെ ഒരു ഫോണിലെ വിവരം ഈ കംപ്യൂട്ടർ ഉപയോഗിച്ച് നശിപ്പിച്ചതായാണ് കണ്ടെത്തിയത്. വിവരം നശിപ്പിക്കാൻഉപയോഗിച്ച ഐമാക് കംപ്യൂട്ടറിന്റെ യൂസർ ഐഡി സായ്ശങ്കറിന്റെ ഭാര്യ എസ്സയുടേതാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ ചോദ്യംചെയ്തത്.
വെള്ളിയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ സായ് ശങ്കറിന് നോട്ടീസ് നൽകിയിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ളതിനാൽസാവകാശം വേണമെന്ന് ഇയാൾ അറിയിച്ചത് നുണയാണെന്നും കണ്ടെത്തി. ചോറ്റാനിക്കരയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി രണ്ടുകോടി രൂപ തട്ടാൻ ശ്രമിച്ച ബ്ലാക്ക്മെയിൽ കേസിലെ പ്രതിയാണ് സായ് ശങ്കർ. ഇയാളുടെ സാമ്പത്തിക ഇടപാടുകളും അന്വേഷകസംഘം പരിശോധിക്കും. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളയെയും ചോദ്യംചെയ്യും.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]