തളിപ്പറമ്പ് > പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് രണ്ട് കേസുകളിൽ യൂത്ത്ലീഗുകാരൻ ഉൾപ്പെടെ നാലുപേർ പോക്സോ കേസിൽ അറസ്റ്റിൽ. മാവിച്ചേരിയിലെ കെ പി അബ്ദുൾ ജുനൈദ്, കുപ്പത്തെ യൂത്ത്ലീഗുകാരനും നിരവധി കേസുകളിൽ പ്രതിയുമായ ഉളിയൻമൂല ത്വയിബ് (32), പന്നിയൂർ കാരാക്കൊടി സ്വദേശികളായ എം മുഹമ്മദ് മുഹാദ് (20), എം സിദ്ദീഖ് (32) എന്നിവരെ രണ്ട് കേസുകളിലായി തളിപ്പറമ്പ് ഇൻസ്പെക്ടർ എ വി ദിനേശൻ അറസ്റ്റ് ചെയ്തു.
കടയിൽ സാധനം വാങ്ങാനെത്തിയ ഏഴുവയസ്സുകാരിയെ കയറിപിടിച്ചുവെന്ന പരാതിയിലാണ് അബ്ദുൾ ജുനൈദ്, ത്വയിബ് എന്നിവരെ അറസ്റ്റ് ചെയ്തത്. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ പെൺകുട്ടിയെ സ്കൂളിൽനിന്ന് ബൈക്കിൽ കയറ്റി ത്വയിബ് കൊണ്ടുപോയിരുന്നു.
തളിപ്പറമ്പിന് സമീപത്തെ സ്കൂളിലാണ് പെൺകുട്ടി പഠിക്കുന്നത്. വൈര്യംകോട്ടത്തെ സിപിഐ എം പ്രവർത്തകൻ ദിനേശനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു ത്വയിബ്.
പതിനാറുകാരിയെ രണ്ടുവർഷമായി ലൈംഗികമായി ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് മുഹമ്മദ് മുഹാദിനേയും സിദ്ദീഖിനെയും അറസ്റ്റ് ചെയ്തത്. പെൺകുട്ടി സ്കൂൾ അധ്യാപികയോട് പീഡന വിവരം പറയുകയും അവർ പൊലീസിൽ അറിയിക്കുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ നാലുപ്രതികളെയും റിമാൻഡ് ചെയ്തു. പടം:
കെ പി അബ്ദുൾ ജുനൈദ്, യു എം ത്വയിബ്, എം മുഹമ്മദ് മുഹാദ്, എം സിദ്ദീഖ്
Caption :
source
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]