തിരുവനന്തപുരം > കോൺഗ്രസിലെ രാജ്യസഭാ സീറ്റ് പേയ്മെന്റ് സീറ്റാണെന്ന് യുഡിഎഫ് ഘടക കക്ഷിയായ ആർഎസ്പി നേതാവ് എ എ അസീസ്. ജെബി മേത്തർരാജ്യസഭ സീറ്റ് പണം നൽകി വാങ്ങിയതാണെന്നും അസീസ് ആരോപിച്ചു.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോൺഗ്രസിനുള്ളിൽ ഉയർന്ന എതിർ ശബ്ദങ്ങൾ അടങ്ങുന്നതിന് മുമ്പാണ് പ്രതിഷേധം യുഡിഎഫിലേക്കും ബാധിച്ചിരിക്കുന്നത്. അസീസിന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയുന്നതായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അസീസിനെതിരെ കർശന നടപടി വേണം. യുഡിഎഫിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കുറേകാലമായി അസീസ് ശ്രമിക്കുകയാണ്.
ആര് പണം കൊടുത്തെന്നും ആര് വാങ്ങിയെന്നും അസീസ് വ്യക്തമാക്കണം. എൻ കെ പ്രേമചന്ദ്രൻ അസീസിനെ ഉപദേശിക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]