
കൊച്ചി > സിപിഐ എം പാർടി കോൺഗ്രസിനോടനുബന്ധിച്ച സെമിനാറിൽതാൻപങ്കെടുക്കണമോയെന്ന് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് പ്രൊഫ. കെ വി തോമസ്. പങ്കെടുക്കരുതെന്ന കെപിസിസി പ്രസിഡൻറ് കെ സുധാകരൻ്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു കെ വി തോമസ്.
സോണിയ ഗാന്ധിയോടും താരിഖ് അൻവറിനോടും അഭിപ്രായം തേടിയിട്ടുണ്ട്. അവർ തീരുമാനിക്കട്ടെ. ദേശീയ പ്രാധാന്യമുള്ള വിഷയമാണ് സെമിനാറിലെ വിഷയം. ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായാണ് സെമിനാർ. അതാണ് ഹൈക്കമാൻഡിൻ്റെ അഭിപ്രായം തേടിയത്. ബിജെപിയെ നേരിടാൻ കോൺഗ്രസിനെക്കൊണ്ടു മാത്രം കഴിയില്ല. സി പി ഐ എം., സി പി ഐ, ഡിഎംകെ എന്നിവയുടെ ഒക്കെ സഹായം വേണം. ആ സാഹചര്യത്തിലാണ് സ്റ്റാലിനും സെമിനാറിന് എത്തുന്നത്.- കെവി തോമസ് വാർത്താ ലേഖകരോടു പറഞ്ഞു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]