
സ്വന്തം ലേഖകൻ ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്നു കൊടിയേറും. 28നാണു പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം.
മാര്‍ച്ച് രണ്ടിന് ആറാട്ടോടെ പത്തുനാള്‍ നീളുന്ന ഉത്സവത്തിന് കൊടിയിറങ്ങും. ഇന്ന് രാവിലെ 8.45നും 9.30നും മധ്യേ ക്ഷേത്രം തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവര്, മേല്‍ശാന്തി മൈവാടി പത്മനാഭന് സന്തോഷ് എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും.
ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെയും സംഘത്തിന്റെയും മേജര്‍സെറ്റ് പഞ്ചവാദ്യം അകമ്ബടിയേകും. രണ്ടാം ഉത്സവ ദിനമായ നാളെ മുതല്‍ ഒമ്ബതാം ഉത്സവ ദിനമായ മാര്‍ച്ച് ഒന്നുവരെ ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം നടക്കും.
ഈ ദിവസങ്ങളില്‍ രാവിലെ ഏഴിന് ശ്രീബലിയും വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലിയും കാട്ടാമ്ബാക്ക് വേലകളി സംഘത്തിന്റെ വേലകളിയും നടക്കും. മാര്‍ച്ച് ഒന്നിന് രാവിലെ ഏഴിന് ശ്രീബലിയോടും വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലിയോടുമനുബന്ധിച്ച് കുടമാറ്റം നടക്കും.
മൂന്ന്, നാല്, അഞ്ച് ഉത്സവ ദിനങ്ങളില്‍ മേജര്‍സെറ്റ് കഥകളി നടക്കും. രാത്രി ഒമ്ബതിന് കഥകളി ആരംഭിക്കും.
28ന് രാവിലെ ഏഴിന് പത്മശ്രീ ജയറാമിന്റെയും സംഘത്തിന്റെയും സ്പെഷല്‍ പഞ്ചാരിമേളവും മാര്‍ച്ച് ഒന്നിന് രാവിലെ ഏഴിന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെയും സംഘത്തിന്റെയും മേജര്‍സെറ്റ് പഞ്ചാരിമേളവും ഉണ്ടാകും. 28ന് രാത്രി 12ന് ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും വലിയവിളക്കും നടക്കും.
മാര്‍ച്ച് ഒന്നിന് രാത്രി 12നാണ് പള്ളിവേട്ടയും ദീപക്കാഴ്ചയും. രണ്ടിന് ഉച്ചക്ക് 12ന് മഹാദേവ ക്ഷേത്രത്തില്‍നിന്ന് ആറാട്ട് പുറപ്പാട്.
പേരൂര്‍ പൂവത്തുംമൂട് ആറാട്ട് കടവില്‍ ആറാട്ടിനുശേഷം രാത്രി 12ന് ഏറ്റുമാനൂര്‍ പേരൂര്‍ ജംഗ്ഷനിലെ എതിരേല്‍പ്പ് മണ്ഡപത്തില്‍ ആറാട്ട് എതിരേല്‍പ്പ്. തുടര്‍ന്ന് ക്ഷേത്ര മൈതാനിയിലെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം ആറാട്ട് വരവും കൊടിയിറക്കും.
26 മുതല്‍ മാര്‍ച്ച് ഒന്നുവരെയുള്ള ദിവസങ്ങളില്‍ താലപ്പൊലി സമര്‍പ്പണവും 28നും മാര്‍ച്ച് ഒന്നിനും അയ്മ്ബൊലി സമര്‍പ്പണവും നടക്കും. The post ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്നു കൊടിയേറും;പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം 28ന് ;മാര്‍ച്ച് രണ്ടിന് ആറാട്ടോടെ പത്തുനാള്‍ നീളുന്ന ഉത്സവത്തിന് കൊടിയിറങ്ങും appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]