
തിരുവനന്തപുരം: എ.കെ. ബാലന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി ആന്റണി രാജു.
മുന്‍ മന്ത്രി എ.കെ. ബാലന്റെ വിമര്‍ശനം കാര്യമറിയാതെയാണെന്ന് മന്ത്രി പറഞ്ഞു.
അദ്ദേഹത്തന്റെ സംശയം ദൂരീകരിക്കമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. താനിരിക്കുന്ന കസേരയ്ക്ക് എതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ നയത്തിന് അനുസരിച്ചല്ല മന്ത്രി ആന്റണി രാജു പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു സാമൂഹ്യമാധ്യമത്തില്‍ ബാലന്റെ വിമര്‍ശനം. യൂണിയനുകള്‍ക്ക് അവരുടേതായ നിലപാടുകള്‍ സ്വീകരിക്കാം.
യൂണിയനുകളുമായി മാനേജ്മന്റ് ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമാണ് ശമ്പള വിതരണ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം ഗഡുക്കളായി നല്‍കാനുള്ള കെഎസ്ആര്‍ടിസി സിഎംഡിയുടെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പതിനായിരം കത്തുകള്‍ അയയ്ക്കാന്‍ സിഐടിയു.
തൊഴിലാളിവിരുദ്ധ നയങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസിയെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് കാര്‍ഡുകളിലാണ് സിഐടിയു യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ കത്തെഴുതുക.
The post എ.കെ. ബാലന്റെ സംശയം ദൂരീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]