നന്ദി ഹില്‍സിലെ പാറക്കെട്ടിലേക്ക് വീണ 19 കാരനെ വ്യോമസേനയും ചികബെല്ലാപ്പൂര് പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്.
ചെറാട് കുമ്പാച്ചി മലയില്‍ കുടുങ്ങിയ ആര്.ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത് പോലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് കര്‍ണാടകയിൽ.
ബെംഗ്ളൂറിലെ എന്‍ജിനീയറിംഗ് കോളജില്‍ പഠിച്ചിരുന്ന ഡെല്‍ഹിയില്‍ നിന്നുള്ള 19 കാരനായ യുവാവാണ് പാറക്കെട്ടില്‍ കുടുങ്ങിയത്. ‘ട്രകിങ്ങിന് ഒറ്റയ്ക്ക് വന്ന നിശാങ്ക് മലയിടുക്കില്‍ കാല് വഴുതി വീണു, ഭാഗ്യവശാല്‍ കുടുങ്ങി.
അവിടെ നിന്ന് തെന്നി വീണിരുന്നെങ്കില്‍ ഏകദേശം 300 അടി താഴ്ചയുള്ള പാറക്കെട്ടിലേക്ക് വീഴുമായിരുന്നു.യുവാവ് ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് തന്റെ ലൊകേഷന്‍ പങ്കുവച്ചു.ചികബെല്ലാപ്പൂര് എസ്.പിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് സംഘവും സംഭവസ്ഥലത്തെത്തിയെങ്കിലും സഹായിക്കാനായില്ല.
തുടർന്ന് ഇന്‍ഡ്യന്‍ എയര്‍ഫോഴ്സ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]