
ടൊവിനോ തോമസിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നടികർ തിലക’ത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് അവതരിപ്പിക്കുന്നത്. ഗോഡ്സ്പീഡിനൊപ്പം ‘പുഷ്പ’യുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കഴ്സിന്റെ രണ്ടാം മലയാള ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സ് തന്നെയാണ് പോസ്റ്റർ ട്വിറ്ററിൽ പങ്കുവെച്ചത്.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ നടികർ തിലകത്തിൽ സൗബിൻ ഷാഹിറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഡേവിഡ് പടിക്കൽ എന്നാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ പേര്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിന് അവതരിപ്പിക്കുന്നത്. പുഷ്പ സിനിമയുടെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ തിലകത്തിനുണ്ട്. അൻപറിവ് ആണ് സംഘട്ടനം. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈന്‍ ഹെസ്റ്റണ്‍ ലിനോ. ആല്‍ബിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
The post പിറന്നാൾ ദിനത്തിൽ കുരിശിലേറി ടൊവിനോ; ലാൽ ജൂനിയർ ചിത്രം ‘നടികർ തിലക’ത്തിന്റെ പോസ്റ്റർ പുറത്ത് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]