
കോഴിക്കോട് : സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ പണം മുടക്കി വനംവകുപ്പ് വെച്ചുപിടിപ്പിച്ച മഞ്ഞക്കൊന്നയും കടുവകളെ കാടിന് പുറത്തേക്ക് എത്തിക്കുന്നതിന് കാരണമായെന്ന് പരിസ്ഥിതിപ്രവർത്തകർ.ആദ്യ ഘട്ടമായി 2.27 കോടി രൂപയാണ് വനംവകുപ്പ് അനുവദിച്ചത്. 12,300 ഹെക്ടർ വനഭൂമിയിലാണ് മഞ്ഞക്കൊന്ന വ്യാപിച്ചിട്ടുള്ളത്. ഇതിൽ 1086 ഹെക്ടർ ഭൂമിയിലെ കൊന്ന നശിപ്പിക്കാനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കാടിന് വലിയ ഭീഷണിയായി മാറിയതോടെയാണ് ഇവ നശിപ്പിക്കാൻ വനംവകുപ്പ് നിർബന്ധിതരായത്.
വയനാട്ടിലെ വനങ്ങളുടെ നടുവിൽ ഇതു പടർന്നതോടെ, പുല്ല് തിന്നുന്ന മൃഗങ്ങൾക്കു ഭക്ഷണമില്ലാതായി. ഇതിന്റെ ചുവട്ടിൽ മറ്റൊരു മരം വളരുകയുമില്ല. സസ്യഭുക്കുകളായ വന്യമൃഗങ്ങൾ മഞ്ഞക്കൊന്നയുടെ ഇല ഭക്ഷിക്കാറില്ല. അതുകൊണ്ടു മഞ്ഞക്കൊന്നയുള്ള സ്ഥലങ്ങളിൽ വന്യമൃഗ സാന്നിധ്യം ഇല്ലാതായി. കാട്ടുപോത്തും പുള്ളിമാനുകളുമൊന്നും ഇത്തരം സ്ഥലങ്ങളിൽ മേയാൻപോലും വരാറില്ല. പുല്ല് തിന്നു വളരുന്ന മാനും വരയാടുമൊക്കെ കുറഞ്ഞതോടെയാണ് കടുവയും പുലിയും ഇരതേടി കാടിനു പുറത്തേക്കിറങ്ങുന്നതിന് ഒരു കാരണമെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ഒരു ചെടിയിൽ നിന്ന് ആയിരക്കണക്കിന് വിത്തുകളാണ് വീണ് മുളക്കുന്നത്. പെട്ടന്ന് വളരുന്ന ഇത് കാടിൻ്റെ ജൈവസമ്പത്തും ആവാസവ്യവസ്ഥയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തഴച്ചുവളരുന്ന മഞ്ഞക്കൊന്ന കാടിൻ്റെ സന്തുലനത്തെ തകർക്കുന്നതായി പഠനങ്ങൾ കണ്ടെത്തി. ആവസാവ്യവസ്ഥ നശിക്കുന്നതാണ് വന്യ ജീവികൾ കാട്ടിൽ നിന്ന് ഇറങ്ങുന്നതിന് കാരണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
The post കാട്ടിൽ പടർന്ന് മഞ്ഞക്കൊന്നകൾ, വന്യ ജീവികൾ കാടിനു പുറത്ത്; നീക്കം ചെയ്യാൻ കോടികൾ അനുവദിച്ച് വനംവകുപ്പ് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]