
പുണെ: കുട്ടികളുണ്ടാകാൻ യുവതിയെ കൊണ്ട് അസ്ഥി പൊടിച്ചത് നിർബന്ധിച്ച് കഴിപ്പിച്ചു. പുന്നൈയിലാണ് 28കാരിയായ യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ്, ഭർതൃവീട്ടുകാർ, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു.
2019 ലാണ് ഇവരുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലായിരുന്നു. അമാവസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് സ്ഥിരമായി വീട്ടിൽ മന്ത്രവാദം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി എല്ല് പൊടിച്ച് വെള്ളത്തിൽ കലർത്തി അത് യുവതിയെ നിർബന്ധിച്ചു കുടിപ്പിച്ചുവെന്നാണ് പരാതി. മന്ത്രവാദ ചടങ്ങ് പൂർത്തിയാകാൻ ഒരു വെള്ളച്ചാട്ടത്തിൽ പോയി കുളിക്കണമെന്നും മന്ത്രവാദിനി നിർദേശിച്ചിരുന്നു. കൂടാതെ തന്റെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് മർദ്ദിച്ചിരുന്നതായും യുവതി പറയുന്നു
ദുർമന്ത്രവാദ നിർമാർജന നിയമം, സ്ത്രീധന പീഡന നിരോധന നിയമം എന്നിവ പ്രകാരം ഏഴ് പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.
The post വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണം;കുട്ടികള്‍ ഉണ്ടാവാന്‍ 28കാരിയെ എല്ല് പൊടിച്ച് കുടിപ്പിച്ചു; ദുര്‍മന്ത്രവാദം; അറസ്റ്റ്<br> appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]