
കാത്തിരിപ്പുകൾക്കൊടുവിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം ‘പ്യാലി’ ഒടിടിയിലെത്തി. ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങിയതായി അണിയറ പ്രവർത്തകർ അറിയിച്ചു.ബബിത,റിൻ എന്നിവർ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും മനോഹരമായി അവതരിപ്പിക്കുന്ന ചിത്രമാണ്.
പ്യാലി എന്ന കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്.
കലാസംവിധാനത്തിനും ബാലതാരത്തിനുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചിത്രവുമാണിത്. ബാർബി ശർമ്മ, ജോർജ് ജേക്കബ്, ശ്രീനിവാസൻ, മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിജു സണ്ണിയാണ് ഛായാഗ്രഹണം.
എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ദീപു ജോസഫാണ്. പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
The post കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]