
ജമ്മു: ജമ്മുവില്‍ ഇരട്ട സ്ഫോടനത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ജമ്മു സിറ്റിയില്‍ നവാല്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു. ഇരട്ട സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സുരക്ഷ വർധിപ്പിക്കും.
പരിക്കു ഗുരുതരമാണോയെന്നു വ്യക്തമല്ല. പ്രദേശം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. ഭീകരാക്രമണമാണ് നടന്നത് എന്നു റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനത്തെ തുടർന്ന് പ്രദേശം അടച്ചിട്ടിരിക്കുകയാണ്. വാഹന ഗതാഗതം നിർത്തിവച്ചു. സൈന്യവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി. ഇതിന് പുറമെ നർവാൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.
The post ജമ്മു കശ്മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്ഫോടനം, 6 പേർക്ക് പരുക്ക് appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]