
സ്വന്തം ലേഖകൻ മൂന്നാര്‍: പെരിയാവാരയിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോകള്‍ പടയപ്പയെന്ന കാട്ടാന തകർത്തതായി റിപ്പോർട്ട്. മൂന്നാര്‍ ഗ്രാമസലാന്റ് എസ്റ്റേറ്റിലെ ബാലന്, ചെല്ലദുരൈ എന്നിവരുടെ ഓട്ടോകളാണ് തകര്‍ത്തത്.
ബാലന്റെ പെട്ടിയോട്ടോയും ചെല്ലദുരൈയുടെ പാസഞ്ചര്‍ ഓട്ടോയുമാണ് തകര്‍ന്നിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഇരുവരും വനപാലകര്‍ക്ക് പരാതി നല്കി.
എന്നാല്‍ ആന മനപൂര്‍വമായിരിക്കില്ല ഓട്ടോകള്‍ തകര്‍ക്കുന്നതെന്നും വഴിയില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മാറ്റിവെയ്ക്കുന്ന സമയത്തുണ്ടാകുന്ന കേടുപാടുകള്‍ മാത്രമാണ് ഇതെന്നുമാണ് വനപാലകര്‍ പറയുന്നത്. എസ്റ്റേറ്റുകളിലെ സ്ഥിരം സന്ദര്‍ശകനായ പടയപ്പ ആളുകളെ നാളിതുവരെ ആക്രമിച്ചിട്ടില്ല.
വാഹനത്തില്‍ ആളുകളുണ്ടെങ്കില്‍ അവരെ ശല്യപ്പെടുത്താതെ കടത്തിവിടുന്നത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ദ്യശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും. ഭക്ഷണം തേടിയെത്തുന്ന നാടുകാണി ആനയാണ് പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാന.
പല ആനകളെയും കണ്ടിട്ടുണ്ടെങ്കിലും മന്യുഷ്യരുമായി ഇത്രയധികം ഇടപഴകുന്ന കാട്ടാനയെ എവിടെയും കാണാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതേസമയം, വിനോദസഞ്ചാരികളുടെ നിര്‍ദ്ദേശപ്രകാരം, രാത്രിയില്‍ വഴിയിലിറങ്ങിയ പടയപ്പയെ ജീപ്പ് ഉപയോഗിച്ച് വിരട്ടാന്‍ ശ്രമിച്ച ഡ്രൈവര്‍മാരെ കണ്ടെത്താന്‍ അധികൃതര്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
മൂന്നാര്‍ – സൈലന്റ് വാലി റോഡില്‍ നിലയുറപ്പിച്ച ആനയെ വാഹനം ഉപയോഗിച്ച് ഇടിക്കാന്‍ ശ്രമിക്കുന്നതും ആന അക്രമാസക്തമാകുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചതോടെയാണ് ഇവരെ പിടികൂടാന്‍ വനപാലകര്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. വഴിയാത്രക്കാരെ ഒരുവിധത്തിലും ഉപദ്രവിക്കാതെ അവരെ കടന്നുപോകാന്‍ സൗകര്യം നല്കുന്ന പടയപ്പയെ ചിലര്‍ പ്രകോപ്പിച്ചതോടെ എസ്റ്റേറ്റില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമിച്ച് നശിപ്പിച്ചിരുന്നു.
മുന്നോളം വാഹനങ്ങളാണ് ഇത്തരത്തില്‍ ആന നശിപ്പിച്ചത്. പടയപ്പയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാഹനം ഓടിച്ച ആന്റണി ദാസ് മുന്‍കൂര്‍ ജാമ്യ അപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
തൊടുപുഴ സെക്ഷന്‍ കോടതിയെയാണ് പ്രതി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരിക്കുന്നത്. ഇയാളുടെ മഹേന്ദ്ര ബൊലൊരൊ ജീപ്പ് വനപാലകര്‍ പിടിച്ചെടുത്ത് കോടയില്‍ ഹാജരാക്കി.
നിലവില്‍ പ്രതി തമിഴ്നാട്ടിലാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. അതുകൊണ്ട് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ആന്റണി ദാസിനെതിരെ വനപാലകര്‍ കേസെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കള്ളക്കേസെടുത്ത വനപാലകരുടെ നടപടി അവസാനിപ്പിച്ച് വാഹനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
കടലാര്‍ എസ്റ്റേറ്റിലേക്ക് തൊഴിലാളികളുമായി മുമ്ബില്‍ ജീപ്പും പിന്നില്‍ കുട്ടികളുമായി എത്തിയ മറ്റൊരു വാഹനവും ഉണ്ടായിരുന്നു. കുട്ടികളെ കയറ്റിവന്ന വാഹനം കടത്തിവിടാന്‍ ആനയെ റോഡിലിറങ്ങാതെ ആന്റണി ദാസ് തടയുക മാത്രമാണ് ചെയ്തതെന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ വാദം.
The post മൂന്നാറില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോകള്‍ തകര്‍ത്ത നിലയില്‍; ‘പടയപ്പ’ തന്നെയെന്ന് നാട്ടുകാര്‍; ആന മനപൂര്‍വമായിരിക്കില്ല ഓട്ടോകള്‍ തകര്‍ത്തതെന്ന വിശദീകരണവുമായി വനപാലകർ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]