
പത്തനംതിട്ട: നഗരത്തിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ തീ പിടുത്തം. അഞ്ചോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു. ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടനത്തിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണച്ചു. ജീവനക്കാർ കടക്കുള്ളിൽ കുടുങ്ങിയെന്ന സംശയം ആദ്യം ഉയർന്നിരുന്നുവെങ്കിലും ആളപായമില്ലെന്ന് പിന്നീട് സ്ഥിരീകരണമായി. എന്നാൽ അഞ്ചോളം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. സമീപത്തെ കടകളിലെ ഗ്യാസ് സിലിണ്ടറുകളടക്കം മാറ്റിയിട്ടുണ്ട്. തീ പൂർണമായും അണച്ചിട്ടുണ്ട്. നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചു.
The post പത്തനംതിട്ടയിൽ സിവിൽ സ്റ്റേഷന് അടുത്തുള്ള കടയ്ക്ക് തീ പിടിച്ചു; ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]