
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി.
വിവാദ വിഷയങ്ങളില്‍ ഇന്ത്യയോട് നിലപാട് തേടിയിരുന്നെന്നാണ് ബിബിസിയുടെ വിശദീകരണം. സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് പറയാന്‍ തയാറായില്ല.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന കലാപത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചാണ് ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നത് എന്ന് ബിബിസി വെബ്സൈറ്റിലെ വിവരണം സൂചിപ്പിക്കുന്നു.
ആയിരത്തിലധികം പേർ മരിച്ച 2002 ലെ ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് തങ്ങൾ അന്വേഷിക്കുകയാണെന്നും ഡോക്യുമെന്ററിയുടെ അണിയറപ്രവർത്തകർ പറയുന്നു. ഡോക്യുമെന്ററി വിവാദത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ഇന്നലെ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഡോക്യുമെന്ററി ഒരു പ്രചരണവസ്തു മാത്രമാണെന്നും ഡോക്യുമെന്ററി കൊളോണിയല്‍ മനോഭാവമാണ് തെളിയിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോക്യുമെന്ററിയുടെ ഉള്ളടക്കം കൃത്യമായി പക്ഷപാതിത്വപരമാണെന്നും വ്സ്തുനിഷ്ഠതയില്ലാത്ത സമീപനമാണ് ബിബിസി സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു.
ഇന്ദിരാഗാന്ധി വധത്തിനുശേഷം ഖാലിസ്ഥാന്‍വാദികളുടെ പ്രതികരണം രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ബിബിസിയെ രൂക്ഷമായി വിമര്‍ശിച്ചത്. The post നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി: ബിബിസിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]