
കൊച്ചി: കാക്കനാടുള്ള പ്രമുഖ ഭക്ഷണശാലയിൽ നിന്ന് ഓർഡർ ചെയ്ത ചിക്കൻ സാലഡിൽ ചത്ത പുഴു. ഭക്ഷണത്തിന്റെ ചിത്രമടക്കം പങ്കുവച്ചാണ് യുവതി തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ തുറന്നുപറഞ്ഞത്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതുമാത്രമല്ല ഇതേക്കുറിച്ച് ജീവനക്കാരെ അറിയിച്ചപ്പോൾ ‘ഇതൊരു ചെറിയ തെറ്റല്ലേ പ്രശ്നമാക്കണ്ട കാര്യമുണ്ടോ’, എന്നായിരുന്നു മറുപടിയെന്നും യുവതി പറഞ്ഞു. കാക്കനാടുള്ള ടോണിക്കോ കഫേയ്ക്കെതിരെയാണ് യുവതി രംഗത്തെത്തിയത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകിയെന്നും യുവതി പറഞ്ഞു.
പിന്നീട് കഫേ ജീവനക്കാർ തന്നെ പ്ലേറ്റിലുണ്ടായിരുന്ന ഭക്ഷണം കളഞ്ഞു. ഭക്ഷണം കളയരുതെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. നിയമപരമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞപ്പോൾ അവർ അവരുടെ ജനറൽ മാനേജറെ വിളിച്ചുവരുത്തി. അയാൾ ജീവനക്കാർക്കുവേണ്ടി മാപ്പ് പറഞ്ഞു. പക്ഷെ വീണ്ടും അവർ വൃത്തിയുടെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണെന്നും ചിലപ്പോൾ പച്ചക്കറിയിൽ കാണാതെപോകുന്ന പുഴുക്കൾ ഉണ്ടാകാറുണ്ട്, ഇതൊരു മനുഷ്യസഹജമായ തെറ്റാണെന്നുമൊക്കെ ന്യായീകരിക്കാൻ തുടങ്ങി. അവരുടെ ഗൂഗിൾ റിവ്യൂ പരിശോധിക്കാൻ പോലും അയാൾ എന്നോട് പറഞ്ഞുവെന്നും യുവതി കൂട്ടിച്ചേർത്തു.
The post ‘കാക്കനാട് ടോണിക്കോ കഫേയിലെ സാലഡില്‍ ചത്ത പുഴു, ചോദിച്ചപ്പോള്‍ ചെറിയ തെറ്റല്ലേയെന്ന് മറുപടി’; അനുഭവം പങ്കുവച്ച് യുവതി appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]