
സ്വന്തം ലേഖകൻ
കോട്ടയം : പ്ലാമൂട് – പുളിമൂട്ടിൽക്കടവ് – ചാന്നാനിക്കാട് റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മൻ അധ്യക്ഷയായി.
എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ചെലവഴിച്ച് 1200 മീറ്റർ ഗ്രാമീണ റോഡ് പി.ഡബ്ല്യു.ഡി. ടാർ ചെയ്തു പുനരുദ്ധരിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിബി ജോൺ കൈതയിൽ, രജനി അനിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ വാസന്തി സലിം, ജയന്തി ബിജു, ഷീബ ലാലച്ചൻ, സി എം സലി , കൊല്ലാട് ബാങ്ക് പ്രസിഡൻ്റ് ഇറ്റി എബ്രഹാം , കൊല്ലാട്’ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ജയൻ ബി മഠം , റോയി മടുക്കും മൂട്ടിൽ , ഉദയകുമാർ, ജയചന്ദ്രൻ , ലതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു
The post പ്ലാമൂട് – പുളിമൂട്ടിൽക്കടവ് – ചാന്നാനിക്കാട് റോഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]