
ബാഴ്സലോണ: ലൈംഗികാതിക്രമക്കേസിൽ കുറ്റാരോപിതനായ ബ്രസീൽ ഡിഫൻഡർ ഡാനി ആൽവ്സ് സ്പെയിനിൽ പൊലീസ് കസ്റ്റഡിയിൽ. ബാഴ്സലോണയിലെ നൈറ്റ് ക്ലബിൽ വെച്ച് കഴിഞ്ഞ ഡിസംബറിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വെള്ളിയാഴ്ചയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
ആൽവസ് അനുചിതമായി സ്പർശിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ ജനുവരി 2 ന് കറ്റാലൻ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഡിസംബർ 30-31 തീയതികളിൽ ബാഴ്സലോണയിലെ പ്രശസ്തമായ നിശാക്ലബ്ബിൽ വച്ചാണ് ലൈംഗികാതിക്രമം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 39 കാരനായ ആൽവ്സ് നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചെങ്കിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്.
‘ഞാൻ ആ സ്ഥലത്ത് ഉണ്ടായിരുന്നു, നിരവധി പേരോടൊപ്പം ആനന്ദിക്കുകയായിരുന്നു. എനിക്ക് ഡാൻസ് ഇഷ്ടമാണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഞാൻ എന്റെ ഇഷ്ടം ചെയ്യുകയായിരുന്നു’ ബാഴ്സലോണയുടെയും യുവാൻറസിന്റെയും മുൻ താരം കൂടിയായ ഡാനി പറഞ്ഞു.
The post ലൈംഗികാതിക്രമ കേസ്; ഡാനി ആൽവ്സ് കസ്റ്റഡിയിൽ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]