
തൃശൂർ: എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സിഐക്ക് സസ്പെൻഷൻ. എ.ഡി.ജി.പി എം.ആർ അജിത്കുമാറാണ് ക്രൈം ബ്രാഞ്ച് എസ്ഐയെ കള്ളക്കേസിൽ കുടുക്കിയ നെടുപുഴ സിഐ ദിലീപ് കുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
ആമോദിന്റെ സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെയാണ് സിഐക്കെതിരെ നടപടി എടുത്തത്.
പൊതുസ്ഥലത്ത് മദ്യപിച്ചു എന്ന വ്യാജ കേസിൽ എസ്ഐ ആമോദിനെതിരെ സിഐ കേസെടുത്തിരുന്നു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ എസ്.ഐ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
അദ്ദേഹം മദ്യപിച്ചെട്ടില്ലെന്ന് രക്തപരിശോധനയിലും തെളിഞ്ഞിരുന്നു. ആമോദിനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് വ്യക്തമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം സർവീസിൽ തിരിച്ചെടുത്തിരുന്നു.
വഴിയരികിൽ ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് സി.ഐ ആമോദിനെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് കള്ളക്കേസിൽ കുടുക്കി ആമോദിനെ ഒരു ദിവസം കസ്റ്റഡിയിൽവച്ചെന്നും എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കള്ളക്കേസ് ആണെന്ന് തെളിഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]