
കോഴിക്കോടിന് ഓണ സമ്മാനവുമായി മന്ത്രി മുഹമ്മദ് റിയാസ്. സരോവരം ബയോപാർക്ക് നവീകരണത്തിന് ടൂറിസം വകുപ്പ് 2 കോടി 19 ലക്ഷം രൂപ അനുവദിച്ചു. 24 Exclusive. ( muhammed riyas onam gift for sarovaram biopark )
ഓപ്പൺ എയർ തിയറ്റർ, കുട്ടികളുടെ കളിസ്ഥലം, റെയിൻ ഷെൽട്ടർ, ചുറ്റുമതിൽ, വുഡൻ ആർക്ക് പാലങ്ങൾ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ എന്നിവയൊക്കെ അടിമുടി നവീകരിക്കും. പാർക്കിൽ സിസിടിവി സ്ഥാപിക്കും. കോഴിക്കോട് ജില്ലാ ടൂറിസം ഡപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഡിപിആർ തയ്യാറാക്കിയത്. യുഎൽസിസിക്കാണ് നവീകരണ ചുമതല.
വിവാദങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കി. ‘ഞങ്ങൾക്ക് ഒന്നും ഭയപ്പെടാനില്ല, ഏതു അന്വേഷണവും നടക്കട്ടെ, എല്ലാം നിയമപരം’- മന്ത്രി പ്രതികരിച്ചു. വിവാദം ഉണ്ടാക്കാൻ ചിലർ വീണ്ടും വീണ്ടും വീണ്ടും വളഞ്ഞിട്ട് ചോദിക്കുകയാണെന്നും വിവാദങ്ങൾ തളർത്തുന്നില്ല എന്നും റിയാസ് പറഞ്ഞു.
The post കോഴിക്കോടിന് ഓണ സമ്മാനം; സരോവരം ബയോപാർക്ക് നവീകരണത്തിന് ടൂറിസം വകുപ്പ് 2 കോടി രൂപ അനുവദിച്ചു appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]