
ലണ്ടൻ: ലണ്ടനിലെ ആശുപത്രിയില്‍ നവജാത തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി എന്ന 33 കാരി കുറ്റക്കാരിയെന്ന് കോടതി.
കേസില്‍ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. 2015 ജൂണിനും 2016 ജൂണിനും ഇടയില്‍ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ വെച്ചാണ് ലൂസി 7 നവജാത ശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നവജാത ശിശുക്കളുടെ മരണനിരക്കിനെ തുടര്‍ന്നാണ് ലൂസി ലെറ്റ്ബി അറസ്റ്റിലായത്. രോഗികളോ മാസം തികായതെ പ്രസവിച്ച കുഞ്ഞുങ്ങളോ ആയിരുന്നു 33 കാരിയുടെ ക്രൂരതയ്ക്ക് ഇരയായത്.
എയര്‍ എംബോളിസത്തിലൂടെയും കുട്ടികള്‍ക്ക് അമിതമായി പാല് നല്‍കിയും ഇൻസുലിൻ വിഷം നല്‍കിയുമാണ് നഴ്സ് കുട്ടികളെ കൊന്നൊടുക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ലൂസിക്കെതിരെ പരാതികള്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. 22 ദിവസത്തെ വിചാരണയ്ക്കൊടുവിലാണ് മാഞ്ചസ്റ്റര്‍ കോടതി യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. ഇന്ത്യൻ വംശജനായ ഡോക്ടര്‍ ഡോ. രവി ജയറാം ആണ് ലൂസിയാണ് കൊലപാതകിയെന്നതിന് തുമ്ബ് കൊടുത്തത്. ഡോ. രവി ജയറാം ആണ് ലൂസി ജോലിയിലുള്ളപ്പോഴാണ് കുട്ടികള്‍ കൊല്ലപ്പെടുന്നതെന്ന സംശയം ആദ്യം ഉന്നയിക്കുന്നത്.
യാതൊരു വിധത്തിലുള്ള തെളിവുകളും അവശേഷിപ്പിക്കാതെ അതിസമര്‍ഥമായാണ് ലൂസി കൊലപാതകങ്ങള്‍ നടത്തിയതെന്ന് കോടതി വിലയിരുത്തി. ടസമര്‍ഥയായ കൊലയാളിട എന്നാണ് ലൂസിയെ കോടതി വിശേഷിപ്പിച്ചത്. കുട്ടികളെ ഒരുതരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നാണ് ചോദ്യംചെയ്യലിലെല്ലാം ലൂസി പൊലീസിനോടും കോടതിയോടും ആവര്‍ത്തിച്ചത്. ഒടുവില്‍ അവര്‍ കുറ്റ സമ്മതം നടത്തിയ രേഖകള്‍ പൊലീസ് കണ്ടെത്തിയരുന്നു. ലൂസിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ‘ഞാനത് ചെയ്തു, ഞാനൊരു ദുഷ്ടയാണ്’ എന്ന് രേഖപ്പെടുത്തിയ കുറിപ്പ് പൊലീസ് കണ്ടെത്തി. തന്റെ കുറ്റ സമ്മതമാണ് കുറിപ്പിലെന്ന് ലൂസി പിന്നീട് പൊലീസിനോട് സമ്മതിച്ചിരുന്നു.
അനാരോഗ്യമുള്ള കുട്ടികളെ ശുശ്രൂഷിക്കാനായി ആശുപത്രി അധികൃതര്‍ ലൂസി ലെറ്റ്ബിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കൊപ്പം ഒരു കൊലപാതകിയുണ്ടെന്ന് കൂടെയുള്ളവര്‍ക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ആശ്വാസമാകേണ്ട സമയത്ത് അവര്‍ കുഞ്ഞുങ്ങളെ നിരന്തരം ഉപദ്രവിച്ചു’- കോടതി വിലയിരുത്തി. രോഗികളായ കുട്ടികളുടെ ജീവനെടുത്ത് ലൂസി ദൈവം ചമയുകയായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ നിക്ക് ജോണ്സണ് പ്രതികരിച്ചത്.
ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഓരോ കുഞ്ഞുങ്ങളും മരണപ്പെടുമ്ബോള്‍ ലൂസി ലെറ്റ്ബി ഷിഫ്റ്റിലായിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആണ് ആദ്യം സംശയം പ്രകടിപ്പിച്ചത്. ലൂസി ലെറ്റ്ബിയുടെ അവസാന ഇരകള്‍ ഇരട്ടകളായ ആണ്‍കുട്ടികളായിരുന്. 2016 ജൂണില്‍ ലൂസി ലെറ്റ്ബി അവധിയെടുത്തിരുന്നു. ഈ കാലയളവില്‍ അസ്വാഭാവികമായി ഒന്നും സംഭവിച്ചില്. എന്നാല്‍ ഇവര്‍ ജോലിയില്‍ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ഇരട്ടകുട്ടികളില്‍ ഒരാള്‍ മരണപ്പെട്ടു. അടുത്ത ദിവസം രണ്ടാമത്തെ കുഞ്ഞും മരിച്ചു. ഇതോടെയാണ് പരാതിയുയര്‍ന്നും പൊലീസ് അന്വേഷണം നടത്തി ലൂസിയെ കസ്റ്റഡിയിലെടുക്കുന്നതും.
The post നഴ്സ് ലൂസിക്ക് അത്തരം കുഞ്ഞുങ്ങളോട് പകയായിരുന്നു, നൈറ്റ് ഡ്യൂട്ടിക്കെത്തി കൊന്നത് 7 നവജാത ശിശുക്കളെ; appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]