
സ്വന്തം ലേഖിക
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
സിനിമ മേഖലയില്‍ ഉള്‍പ്പടെ ഉള്ളവര്‍ വിഷയത്തില്‍ വിനായകനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ഈ അവസരത്തില്‍ വിനായകന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചിരിക്കുകയാണ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക ബിന്ദു ചന്ദ്രൻ വി.
ഇതിന്റെ പേരില്‍ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും എന്ന് ബിന്ദു ചന്ദ്രൻ പറഞ്ഞു. “എടൊ വിനായകൻ ഇതിന്റെ പേരില്‍ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു വേണ്ടി.
കണ്ണേ കരളേ കുഞ്ഞുഞ്ഞേ. ഞങ്ങള്‍ടെ നെഞ്ചിലെ റോസാ പൂവെ”, എന്നാണ് ഫോട്ടോ കത്തിക്കുന്ന വീഡിയോയ്ക്ക് ഒപ്പം ബിന്ദു കുറിച്ചത്.
”നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളൂ. എല്ലാ പാര്‍ട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യര്‍ പോലും കുഞ്ഞൂഞ്ഞിനെതിരെ പറയാൻ ഒന്നുമില്ല.
എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാള്‍ അവഹേളിക്കുമ്പോള്‍ ഈ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തില്‍ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. ഒരുപക്ഷേ എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു.
ജനങ്ങളുടെ ഇടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ച ആ വലിയ മനുഷ്യനെ ഞങ്ങളുടെ ജീവനെക്കാളേറെ സ്നേഹിക്കുന്നു. ഞാൻ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ അദ്ദേഹതിന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന വിശ്വാസത്തോട് കൂടി ഈ കര്‍മം നിര്‍വഹിക്കുകയാണ്. ഇതിന്റെ പേരില്‍ കേസ് വന്നാല്‍ ജയിലില്‍ കിടക്കാനും ഞാൻ തയ്യാറാണ്”, എന്ന് വീഡിയോയിലും ബിന്ദു പറയുന്നുണ്ട്.
The post “ഇതിന്റെ പേരില്‍ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും….; വിനായകന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തക appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]