
കോട്ടയം: തൊണ്ടയിടറുന്ന മുദ്രാവാക്യം വിളികൾക്കിടയിലൂടെയും വിലാപഗാനത്തിന്റെ അകമ്പടിയോടെയും ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയിലെ പൊതുദർശനം കഴിഞ്ഞ് വൈദികരുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കുന്നു.
എത്ര തിരക്കുണ്ടെങ്കിലും എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ പതിനായിരങ്ങൾ നിറകണ്ണുകളോടെയെത്തി.
ശുശ്രൂഷകളിൽ 20 ബിഷപ്പുമാരും നിരവധി വൈദികരുമാണ് പങ്കാളികളാകുക. അര മണിക്കൂർ ദൈർഘ്യമുള്ള ഈ ശുശ്രുഷയ്ക്ക് ശേഷമാകും പ്രത്യേകം തയ്യാർ ചെയ്ത കല്ലറയിൽ സംസ്കാരചടങ്ങുകൾ ആരംഭിക്കുക. പ്രിയപ്പെട്ട പള്ളിയിൽ അവസാന ശുശ്രൂഷകളിൽ നിശ്ചലനായി കുഞ്ഞൂഞ്ഞ്.
ഒരു രാത്രി മുഴുവൻ ഉറക്കമിളച്ച് കാത്തിരുന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് ശ്രീ.പി.സി. ചാക്കോ മന്ത്രി ഏ.കെ. ശശീന്ദ്രൻ ഉൾപ്പെടെ സംസ്ഥാന എൻ.സി.പി.നേതൃനിര കോട്ടയത്ത് .
ഒരു പകലും രാത്രിയും കോട്ടത്ത് ചെലവിട്ട എൻ.സി.പി. സംസ്ഥാന നേതാക്കൾ കോട്ടയം തിരുനക്കര മൈതാനത്ത് ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, പി. പ്രസാദ് എന്നിവർ ചേർന്ന് പുഷ്പചക്രം അർപ്പിക്കുന്നു.
എൻ.സി.പി.സംസ്ഥാന കമറ്റിക്കുവേണ്ടി ശ്രീ.പി.സി.ചാക്കോയും , വനം വകുപ്പു മന്ത്രി ശ്രീ. ഏ.കെ.ശശീന്ദ്രനും പുഷ്പചക്രം സമർപ്പിച്ചു.
എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ അഡ്വ.പി.എം.സുരേഷ് ബാബു, ലതികാ സുഭാഷ് , സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ. രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, കെ.ആർ. സുഭാഷ്, സി.എൻ. ശിവൻ കുട്ടി,ടി.വി.ബേബി, കോട്ടയം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാട്ടൂർ , പാലക്കാടു ജില്ലാ പ്രസിഡന്റ് . ഏ.രാമസ്വാമി, എൻ.സി.പി.നേതാക്കളായ റെജി ചെറിയാൻ,നിബു ഏബ്രഹാം, പി.കെ. ആനന്ദക്കുട്ടൻ,ബാബു കപ്പക്കാല, സാബു മുരിക്കവേലി, ജോമി ചെറിയാൻ, സുബ്രഹ്മണ്യൻ പാലക്കാട്ട്,അരുൺ ഫിലിപ്പ്, ജെയ്സൺ ജേക്കബ്ബ്, കുര്യൻ ഏബ്രഹാം, വിനോദ് , ഗ്ലാഡ്സൺ ജേക്കബ്, ജിജിത് മൈലാക്കൽ, ജോബി കേളിയമ്പറമ്പിൽ , ബീനാ ജോബി, പി.സി സനൂപ്, റെജി വർഗീസ്, തുടങ്ങിയവർ ആദരാഞ്ജലിക ളർപ്പിച്ചു.
The post പുതുപ്പള്ളി പള്ളിയിലെ പൊതു ദർശനം കഴിഞ്ഞു, വൈദികരുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ ആരംഭിക്കുന്നു, രാഹുൽ ഗാന്ധി മടങ്ങി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]