
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്സ്, സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ്/ആക്സലറി നഴ്സിങ് ആൻഡ് മിഡ് വൈഫ് ഇവയിലൊന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണ് നഴ്സ് തസ്തികയിലേയ്ക്കുളള യോഗ്യത.
എസ്.എസ്.എൽ.സി പാസ്സായ ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉളളവരെയാണ് സെക്യൂരിറ്റി കം ഡ്രൈവർ തസ്തികയിലേക്ക് പരിഗണിയ്ക്കുക.
45 വയസാണ് രണ്ട് തസ്തികയിലേക്കും പ്രായപരിധി.
താത്പര്യമുളള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും സഹിതം ജൂലൈ 21ന് രാവിലെ പത്തിന് മലപ്പുറം മൈലപ്പുറത്ത് പ്രവർത്തിക്കുന്ന ശിശു ക്ഷേമ സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ അഭിമുഖത്തിനായി എത്തണം.
ഫോൺ: 0483 27382872, 7736568215.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]