
എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി നടൻ വിനായകൻ.ഇപ്പോഴും തുടരുന്ന വിലാപയാത്രയെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലാണ് നടൻ രൂക്ഷ പരാമർശങ്ങളുമായി രംഗത്തെത്തിയത്. ‘ ആരാട.. ഈ ഉമ്മൻചാണ്ടി… എന്തിനാടാ.. ഈ മൂന്ന് ദിവസമൊക്കെ കബൂറാക്കല്ലെ.. നിർത്തിയിട്ട് പോ..പത്രക്കാരോടാ പറയണെ. ഉമ്മൻചാണ്ടി ചത്തുപോയി അതിന് ഞങ്ങൾ എന്ത് ചെയ്യണം.
എന്റെ അച്ഛനും ചത്ത് നിങ്ങടെ അച്ഛനും ചത്ത് അതിനിപ്പോ എന്ത് ചെയ്യണം ഒന്ന് നിർത്തി പോ പ്ലീസ്.. ഉമ്മൻചാണ്ടി നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാൽ ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാ അറിയില്ലെ ഇയാൾ ആരാണെന്ന്…ഉമ്മൻചാണ്ടി ചത്തു അത്രതന്നെ ഒന്ന് നിർത്തിയിട്ട്പോ’.. എന്നാണ് വിനായകൻ ആ വിഡീയോയിൽ പറയുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ച പിന്നാലെ വിനായകനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോയിൽ വ്യാപകമായി വിനായകനെ അസഭ്യം പറഞ്ഞ് രംഗത്തെത്തുന്നവരുമുണ്ട്
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]