
സ്വന്തം ലേഖിക
തിരുവനന്തപുരം: ജനനായകന് വിടചൊല്ലാൻ തെരുവീഥികളിലേക്ക് കേരളം ഒഴുകിയെത്തി.
ഉമ്മൻചാണ്ടിയെന്ന അതികായനെ അവസാനമായി ഒരു നോക്കുകാണാൻ ഉറക്കമൊഴിഞ്ഞ് ജനങ്ങൾ കാത്തുനിന്നപ്പോൾ എംസി റോഡ് അക്ഷരാർഥത്തിൽ ജനസാഗരമായി. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഒരു ദിനം പിന്നിടുമ്പോൾ സമാനതകളില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
പുലർച്ചെ 5.30 തോടെയാണ് വിലാപയാത്ര കോട്ടയം ജില്ലയിൽ പ്രവേശിച്ചു. നിലവിൽ ഭൗതികശരീരം ചിങ്ങവനത്തേക്ക് എത്തുന്നു. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്.
The post ജനഹൃദയങ്ങളിലൂടെ അന്ത്യയാത്ര; അറിഞ്ഞതിനുമപ്പുറം ഉമ്മൻ ചാണ്ടി; തിരുനക്കരയിലേക്ക് ജനപ്രവാഹം; മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും അടക്കമുള്ള താരങ്ങളെത്തി appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]