
തിരുവനന്തപുരം: ഒന്നിനു പിറകെ ഒന്നായി ഗുരുതരമായ ആരോപണങ്ങൾ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ഉയരുന്ന സാഹചര്യത്തിൽ എസ്.എഫ്.ഐയിൽ അഴിച്ചുപണി നടത്താൻ സിപിഎമ്മിൽ ആലോചന. കർശന നിരീക്ഷണത്തിന് ജില്ലാ കമ്മിറ്റികൾക്ക് നിർദേശം നൽകി. അടുത്തമാസം പഠന ക്യാമ്പ് നടത്താനാണ് തീരുമാനം.
പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകുമ്പോഴും സി.പി.എമ്മിനെ നിരന്തരം പ്രതിസന്ധിയിലാക്കുകയാണ് എസ്എഫ് ഐ. സി.പി.എമ്മിലെ ചില നേതാക്കൾ എസ്.എഫ്.ഐയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേർക്കും സംഘടനയുടെ ഇപ്പോഴത്തെ പോക്കിൽ അതൃപ്തിയുണ്ട്. കർശനമായ തിരുത്തൽ നടപടികൾ എസ്.എഫ്.ഐയിൽ അടിയന്തരമായി നടപ്പാക്കണം എന്ന ആവശ്യവും ചില നേതാക്കൾ ഉയർത്തുന്നുണ്ട്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]