
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ കൈവിട്ട് സിപിഎം. നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തതത് കൊടുംചതിയാണെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന് ആരോപിച്ചു. നിഖില്‍ പാര്‍ട്ടി അംഗമാണ്. അതുകൊണ്ടുതന്നെ വിഷയം ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യും. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പാര്ട്ടിക്കാര് ആരെങ്കിലും നിഖിലിനെ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അരവിന്ദാക്ഷന് വ്യക്തമാക്കി.
അതേസമയം നിഖിലിനെതിരെ കലിംഗ സര്‍വകലാശാല നിയമനടപടികള്‍ ആരംഭിച്ചു. നിഖിലിനെതിരെ പരാതി നല്കാന് കലിംഗ സര്‍വകലാശാല ലീഗല്‍ സെല്‍ നിഖിലിന്റെ വിലാസമടക്കമുള്ള രേഖകള്‍ ശേഖരിച്ചു തുടങ്ങി. കേരളത്തില്‍ പഠന കേന്ദ്രം ഇല്ലെന്നും കലിംഗ സര്‍വകലാശാല വ്യക്തമാക്കി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]