
വിദ്യാർത്ഥികളുടെ പ്രധാന പണിയായുധങ്ങളിലൊന്നാണ് റബ്ബർ. ഒരോ കുട്ടികളുടെയും പെൻസിൽ ബോക്സ് തുറന്നുനോക്കിയാൽ വ്യത്യസ്ത തരത്തിലുള്ള റബ്ബറുകൾ കാണാൻ സാധിക്കും. നല്ല ഫ്രഷ് പനീറിനെ ഓർമ്മിപ്പിക്കുന്ന തൂവെള്ള റബ്ബർ ഉപയോഗിക്കുന്നവർ, ഗൾഫിൽ നിന്ന് ഇറക്കുമതി ചെയ്ത സുഗന്ധമുള്ള റബ്ബറിന്റെ ഉടമസ്ഥർ, തക്കാളിയുടെയും മത്തങ്ങയുടെയും രൂപത്തിലുള്ള റബ്ബർ കൊണ്ടുനടക്കുന്നവർ.. അങ്ങനെയങ്ങനെ വൈവിധ്യമാർന്ന റബ്ബറുകൾ ഉപയോഗിച്ചും കണ്ടുമാണ് ഓരോരുത്തരുടെയും പഠനകാലം പൂർത്തിയാകുന്നത്. ഇതിൽ തന്നെ പലരുടെയും കൈവശം വന്നുപോയ ഒന്നായിരിക്കും നീല റബ്ബർ.
ഒന്നുകിൽ വെള്ള റബ്ബറിന്റെ അറ്റത്ത് നീല റബ്ബർ ഉണ്ടായിരിക്കും. അല്ലെങ്കിൽ ചുവപ്പും നീലയും ക്ലബ്ബ് ചെയ്ത റബ്ബറായിരിക്കും. എന്തുതന്നെയായാലും പലരുടെയും പെൻസിൽ ബോക്സിലെ സ്ഥിരം കക്ഷിയായിരുന്നു നീല റബ്ബർ. പെൻസിൽ-മാർക്ക് മായ്ക്കാൻ ‘സാധാരണ റബ്ബർ’ പ്രയോഗിക്കുമ്പോൾ ‘നീല റബ്ബർ’ എന്തിനെന്ന ചോദ്യത്തിന് പലരും നൽകിയിരുന്ന ഉത്തരം അത് പേനമഷി മായ്ക്കാൻ ഉള്ളതാണെന്നായിരുന്നു. പലപ്പോഴും പേനമഷി മായ്ക്കാൻ ഈ നീല റബ്ബർ ഉപയോഗിച്ച് പുസ്തകത്തിലെ പേജ് കീറിപ്പോയ കുട്ടിക്കാലവും ആരും മറന്നുകാണില്ല.
എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചിരുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത് പോലെ നീല റബ്ബർ പേനമഷി മായ്ക്കാൻ വേണ്ടി നിർമ്മിച്ചിട്ടുള്ളതല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. വളരെ കട്ടിയുള്ള പേപ്പർ, ചാർട്ട് പേപ്പർ എന്നിവയിൽ പെൻസിൽ ഉപയോഗിച്ച് എഴുതിയതോ വരച്ചതോ ആയാ പാടുകൾ മായ്ക്കാനാണ് നീല റബ്ബർ ഉപയോഗിക്കുന്നത്. പ്രതലം കട്ടിയുള്ളതാകുമ്പോൾ പ്രയോഗിക്കാനുള്ള റബ്ബറാണ് നീല റബ്ബറെന്ന് സാരം. അഥവാ വളരെ ഡാർക്ക് ആയ പെൻസിൽ ഉപയോഗിച്ച് എഴുതിയത് മായ്ക്കാനും നീല റബ്ബർ ഉപയോഗിക്കാം. എന്നാൽ ഇത് പേനമഷി മായ്ക്കാൻ നിർമ്മിച്ചതാണെന്ന് കരുതി അമളി പറ്റിയവരാണ് ഭൂരിഭാഗം വിദ്യർത്ഥികളും. വിവിധ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ യാഥാർത്ഥ്യം പുറത്തുവന്നപ്പോൾ തങ്ങളുടെ കുട്ടിക്കാലം പറ്റിക്കപ്പെട്ടുവെന്ന ഞെട്ടലിലാണ് യുവത്വം.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]