എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്‍ജ് ചെയ്യുന്നതിനായി സി ടൈപ്പ് യുഎസ്ബി ചാര്‍ജര്‍ ഇന്ത്യയില്‍ ഉടൻ നിര്‍ബന്ധമാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച ശുപാര്‍ശ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫര്‍മേഷൻ ടെക്നോളജി മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്.
എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടൈപ്പ്-സി ചാര്‍ജറുകള്‍ ചേര്‍ക്കാൻ ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പാനല്‍ കമ്ബനികള്‍ക്ക് 2025 ജൂണ്‍ വരെ സമയം നല്‍കിയിട്ടുണ്ട്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും ടൈപ്പ്-സി ചാര്‍ജറുകള്‍ ചേര്‍ക്കാൻ 2024 ഡിസംബര്‍ വരെയാണ് യൂറോപ്യൻ യൂണിയൻ സമയം അനുവദിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേര്‍ഡ്സ് (ബിഐഎസ്) പറയുന്നത് അനുസരിച്ച്, ഒരു സ്റ്റാൻഡേര്‍ഡ് ടൈപ്പ്-സി ചാര്‍ജര്‍ ഇ-മാലിന്യം കുറയ്ക്കാനും സുസ്ഥിര വികസനത്തിലേക്ക് നീങ്ങാനും ഇന്ത്യയെ സഹായിക്കും. ഓരോ ഉപഭോക്താവിനും ഒരു പുതിയ ഉപകരണം വാങ്ങുമ്ബോഴെല്ലാം വ്യത്യസ്ത ചാര്‍ജറുകള്‍ വാങ്ങേണ്ട ആവശ്യമില്ലാത്തതിനാല്‍, ചാര്‍ജറുകളുടെ എണ്ണം കുറയ്ക്കാനും ഇത് സഹായിക്കും.
പല ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായും ഉപഭോക്താവിന് വ്യത്യസ്ത ചാര്‍ജറുകള്‍ വാങ്ങേണ്ടി വരുന്നതായും ഇത് അധിക ചെലവുകള്‍ക്കും ഇ-മാലിന്യത്തിന്റെ വര്‍ദ്ധിക്കാനും കാരണമാകുന്നതായും 2023 ജനുവരിയില്‍ ബിഐഎസ് പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ പറയുന്നു. ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാൻ പ്രവര്‍ത്തിച്ചു വരികയാണ്. മിക്കവാറും എല്ല് ആൻഡ്രോയിഡ് ഫോണുകള്‍ക്കും ഇപ്പോള്‍ ടൈപ്പ്-സി യുഎസ്ബി ആണുള്ളത്. ആപ്പിള്‍ മാത്രമാണ് ഇതില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഉത്തരവ് പാലിക്കാൻ ആപ്പിള്‍ സമ്മതിച്ചിട്ടുമുണ്ട്. വരാനിരിക്കുന്ന ഐഫോണ്‍ സീരീസില്‍ ടൈപ്പ് സി യുഎസ്ബി ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍
The post ഇന്ത്യയില്‍ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്‍ജ് ചെയ്യുന്നതിനായി സി ടൈപ്പ് ചാര്‍ജര്‍ ഉടന്‍ നിര്‍ബന്ധമാക്കും appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]