സ്വന്തം ലേഖകൻ
ടോക്കിയോ: ജപ്പാനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഹിരോഷിമയിലാണ് ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ അനാവരണം ചെയ്തത്.
ലോകം കാലാവസ്ഥ വ്യതിയാനവും ഭീകരവാദവും നേരിടുന്ന ഘട്ടത്തിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് പ്രാധാന്യം ഏറെയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഇത് സഹായകമാകും. ജപ്പാൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ച ബോധി വൃക്ഷം ഹിരോഷിമയിൽ നട്ടത് തന്നെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇവിടെ സന്ദർശകരായി എത്തുന്നവർക്ക് സമാധാനത്തിന്റെ പ്രാധാന്യം അറിയാൻ ഇതുവഴി സാധിക്കുമെന്നും മോദി പറഞ്ഞു.
ഹിരോഷിമ എന്ന വാക്ക് കേട്ടാൽ ഇന്നും ലോകം നടുങ്ങും. ഇവിടെ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ച ജപ്പാനീസ് സർക്കാരിനോട് നന്ദി പറയുന്നതായും മോദി പറഞ്ഞു. ഗാന്ധിജിയുടെ ദർശനങ്ങൾ എല്ലാവരും പിന്തുടരണം. ലോകത്തിന്റെ ക്ഷേമം ഉറപ്പാക്കണം. അതാണ് ഗാന്ധിജിക്കുള്ള യഥാർഥ ആദരമെന്നും മോദി പറഞ്ഞു.
The post മഹാത്മാ ഗാന്ധിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]