ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കുന്ന ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന. തര്‍ക്കപ്രദേശത്ത് ഇത്തരം യോഗങ്ങള്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
”തര്‍ക്കപ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ജി 20 മീറ്റിംഗുകള്‍ നടത്തുന്നതിനെ ചൈന ശക്തമായി എതിര്‍ക്കുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ ബീജിംഗില്‍ ഒരു മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. അത്തരം യോഗങ്ങളില്‍ ഞങ്ങള്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സ്വന്തം പ്രദേശത്ത് മീറ്റിംഗുകള്‍ നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചൈനയുടെ എതിര്‍പ്പിനെ ഇന്ത്യ പ്രതിരോധിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മെയ് 22 മുതല്‍ മെയ് 24 വരെ ജമ്മു കശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ നടക്കുന്ന മൂന്നാമത് ജി 20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.
ജമ്മു കശ്മീരില്‍ ജി20 സമ്മേളനം നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാക്കിസ്ഥാന് എതിര്‍ത്തിരുന്നു. എന്നാല്‍ അയല്‍രാജ്യത്തിന്റെ എതിര്‍പ്പിനെ ഇന്ത്യ തള്ളിക്കളഞ്ഞു. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീര്‍ തര്‍ക്കം ചരിത്രത്തില്‍ നിന്ന് അവശേഷിക്കുന്നുവെന്നും ഏകപക്ഷീയമായ നടപടി ഒഴിവാക്കിക്കൊണ്ട് യുഎന്‍ പ്രമേയങ്ങള്‍ക്കനുസരിച്ച് പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.
The post തര്‍ക്ക പ്രദേശം: കശ്മീരില്‍ നടക്കുന്ന ജി20 യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]