
ഡല്‍ഹി: സന്താനോത്പാദനത്തിനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പാക്കണമെന്ന ആവശ്യം പരിഗണിച്ച് ക്രിമിനല്‍ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി നോട്ടീസയച്ചു. ആഹമ്മദാബാദിലെ അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഗുജറാത്ത് സര്‍ക്കാരിന് കോടതി നോട്ടീസയച്ചത്.
വന്ധ്യതാ ചികത്സയ്ക്ക് ഭാര്യയുമായി ഇണചേരണമെന്ന ആവശ്യം പരിഗണിച്ച് കോയമ്പത്തൂര്‍ സ്വദേശിയായ ശിവകുമാറിനെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് ഗുജറാത്ത് സര്‍ക്കാരിനെ സുപ്രീംകോടതി താത്കാലികമായി വിലക്കി. ശിവകുമാര്‍ എന്ന സെന്തില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ നല്കിയ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണ മുരാരി അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
അപ്പീലിനൊപ്പം വന്ധ്യതാ ചികത്സയിലാണെന്ന് തെളിയിക്കുന്ന രണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സെന്തില്‍കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ആറുമാസമായി സെന്തില്‍കുമാര്‍ വന്ധ്യതാ ചികത്സയിലാണെന്നും അതിന്റെ വിജയത്തിനായി ഭാര്യയുമായി ഇണചേരണമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ കീഴടങ്ങാനായി അഹമ്മദാബാദിലേക്ക് പോയാല്‍ വന്ധ്യതാചികിത്സ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് സെന്തില്‍കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകരായ ശ്രീറാം പറക്കാട്, എം.എസ്. വിഷ്ണു ശങ്കര്‍, ഒമര്‍ സലിം എന്നിവര്‍ വാദിച്ചു.
പങ്കാളി ഗര്ഭിണിയാകുന്നതിനായി നാലുമുതല്‍ ആറുമാസംവരെ സെന്തില്‍ ഭാര്യക്കൊപ്പം ചെലവഴിക്കണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സെന്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ സുപ്രീംകോടതി, മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നിലപാട് തേടി.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]