
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കും. നെയ്തലക്കാവ് ക്ഷേത്രം പൂരം എഴുന്നള്ളിപ്പില്‍ രാമചന്ദ്രന് തിടമ്പേറ്റും. 11 ആനകളാണ് നെയ്തലക്കാവ് എഴുന്നള്ളിപ്പില്‍ പങ്കെടുക്കുക. 2019-ല്‍ ആണ് അവസാനമായി രാമചന്ദ്രന് തൃശൂര്‍ പൂരത്തിന്റെ ഭാഗമായത്. തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിലാണ് രാമചന്ദ്രന് പങ്കെടുത്തത്.
തൃശൂര്‍ പൂര വിളംബരത്തിന് ഇക്കുറിയും എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാനയാണ് തെക്കേനട തള്ളിത്തുറക്കുക. കൊച്ചിന് ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാര്‍ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വരവോടെയാണ് ജനസാഗരമെത്തുന്ന നിലയിലേക്ക് പൂരവിളംബരം മാറിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളില്‍ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു നേരത്തേയെടുത്ത തീരുമാനം. എറണാകുളം ശിവകുമാര്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]