
ഖാര്‍തോം: ഇരു സേനാവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ഇന്ത്യന്‍ എംബസിയിലേക്ക് ആരും പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം. സുഡാന് തലസ്ഥാനമായ ഖാര്‍തോമില്‍ ഇന്ത്യന്‍ എംബസി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനാലാണ് എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഖാര്‍തോം എയര്‍പോര്‍ട്ടിന് സമീപമാണ് എംബസി സ്ഥിതി ചെയ്യുന്നത്. സുഡാന് സൈന്യവും ആര്‍എസ്എഫും തമ്മില്‍ ഇവിടെ നേര്‍ക്കുനേര്‍ പോരാടുകയാണ്. അതിനാല്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആരും തന്നെ എംബസി ഓഫീസിലില്ല. എന്നാല്‍ എംബസി പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് വിദേശകാര്യവക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കി.
സുഡാനില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന് ഏകദേശ ധാരണയുണ്ട്. എന്നാല്‍ ഇപ്പോള്‍ സുരക്ഷ മുന്‍നിര്‍ത്തി എണ്ണം പുറത്തുവിടുന്നില്ല. ചില ഇന്ത്യക്കാരുമായി ബന്ധപ്പെട്ടിണ്ട്. ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്-അദ്ദേഹം വ്യക്കമാക്കി. സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 300 പേര് ഇതിനോടകം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. 3,200പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ആരംഭിച്ച ദിവസം നടന്ന വെടിവെപ്പില്‍ മലയാളിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന് കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ഫ്ലാറ്റില്‍ നിന്ന് മാറ്റിയത്. ആല്‍ബര്‍ട്ടിന്റെ ഭാര്യയും മകളും സുരക്ഷിതയാണെന്ന് എംബസി അറിയിച്ചു. കര്‍ണാടകയില്‍ നിന്ന് പോയ 40 ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുകയാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]