
കൊച്ചി: ലൈഫ് മിഷന് കളളപ്പണ ഇടപാട് കേസില്‍ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയായക്കി ഇഡി കുറ്റപത്രം. ഒന്നാം പ്രതി എം. ശിവശങ്കറാണ്. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണ ഇടപാടിലെ മുഖ്യസൂത്രധാരന്‍ എം ശിവശങ്കറാണെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റുള്ളവരെ അറസ്റ്റില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കുറ്റപത്രത്തിന്റെ പരിശോധനയ്ക്ക് ശേഷം പ്രതികള്‍ക്ക് സമന്‍സ് അയക്കും.
യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ട് ഖാലിദിനെതിരെ വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യവും ഇഡി കോടതിയില്‍ ഉന്നയിച്ചു. സ്വപ്നയടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് വിവരം. സ്വപ്ന സുരേഷിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് സ്വപ്ന ഈ കേസിലെ പ്രധാന കണ്ണിയാണെന്നും അവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചത്. കേസില്‍ പതിനൊന്ന് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]