
പത്തനംതിട്ട: 13 വയസുകാരി മകളെ പീഡിപ്പിച്ച പിതാവിന് 78 വര്‍ഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പന്തളം സ്വദേശിയായ 51 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പ്രതി നിരന്തരം പീഡിപ്പിച്ചെന്ന് പരാതി. പ്രതിയുടെ സഹോദരിയും മറ്റുമാണ് പരാതി നല്കിയതും നിര്‍ണായകമായ മൊഴി നല്കിയതും. പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയുടെ വിചാരണ രണ്ടുവര്‍ഷത്തിന് ശേഷം ഇന്നാണ് പൂര്‍ത്തിയായത്.
കുട്ടിയുടെ മാതാവും സഹോദരിയുമടക്കമുള്ള ബന്ധുക്കള്‍ കോടതിയില്‍ മൊഴി മാറ്റി നല്‍കിയെങ്കിലും മറ്റുള്ള ബന്ധുക്കള്‍ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷാകാലയളവില്‍ പിഴത്തുക അടച്ചില്ലെങ്കില്‍ കൂടുതല്‍ കാലം തടവ് അനുഭവിക്കേണ്ടിവരും.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]