
2023ലെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 20ന് സംഭവിക്കും. ഭൂമിയുടെയും സൂര്യന്റെയും ഇടയില്‍ ചന്ദ്രന് എത്തുകയും ഭൂമിയുടെ ചില ഭാഗങ്ങളില്‍ നിഴല്‍ വീഴ്ത്തി സൂര്യന്റെ പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ അവസരത്തില്‍ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂര്‍ണമായോ മറയുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നാളെ (2022 ഏപ്രില്‍ 20ന്) സംഭവിക്കും.
വ്യാഴാഴ്ചത്തെ സൂര്യഗ്രഹണം ഹൈബ്രിഡ് ആയിരിക്കും. അതായത് ഇത് ഭാഗിക സൂര്യഗ്രഹണമോ പൂര്‍ണ്ണ സൂര്യഗ്രഹണമോ ആയിരിക്കില്ല. പകരം, ഇത് രണ്ടും കൂടിച്ചേര്‍ന്നതായിരിക്കും. ഇന്ത്യയില്‍ നാളത്ത സൂര്യഗ്രഹണം ദൃശ്യമാകില്ല. തെക്ക്/കിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ, പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം, അന്റാര്‍ട്ടിക്ക എന്നിവയുടെ ചില ഭാഗങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ എക്സ്മൗത്തില്‍ ഗ്രഹണം മൊത്തത്തില്‍ ദൃശ്യമാകും.
18 മാസത്തിലൊരിക്കല്‍ ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് സൂര്യഗ്രഹണം സംഭവിക്കാറുണ്ട്. നാളെ ഇന്ത്യന്‍ സമയം രാവിലെ 3.34 മുതല്‍ 6.32 വരെയാകും ഭാഗിക സൂര്യഗ്രഹണം. പൂര്‍ണ ഗ്രഹണം രാവിലെ 4.29 മുതല്‍ 4.30 വരെ ഒരു മിനിറ്റില്‍ താഴെ മാത്രമാണ്. ഗ്രഹണം രണ്ട് മണിക്കൂറിലധികം നീണ്ടുനില്‍ക്കുമെങ്കിലും, സൂര്യന് പൂര്‍ണമായി മൂടുന്നതിനാല്‍, ഒരു മിനിറ്റില്‍ താഴെ മാത്രമേ ഗ്രഹണം പൂര്‍ണ്ണമായി കാണാനാവൂ. സമയവും തീയതിയും അനുസരിച്ച്, വ്യാഴാഴ്ച ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിലും ഹൈബ്രിഡ് ഗ്രഹണം ദൃശ്യമാകും.
ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും ഗ്രഹണ സമയത്ത് ചില കാര്യങ്ങള്‍ ചെയ്യുന്നത് ദോഷമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഉദാ: ഗ്രഹണ സമയത്ത് ഉറങ്ങരുതെന്നാണ് വിശ്വാസം. അതുപോലെ ഈ സമയത്ത് ഭക്ഷണം പാകം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നതും ദോഷം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗര്‍ഭിണികള്‍ സൂര്യഗ്രഹണ സമയത്ത് വീടിന് പുറത്ത് ഇറങ്ങാന്‍ പാടില്ലെന്നും ഉണ്ടത്രേ. സൂര്യഗ്രഹണം ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ട് നോക്കരുത്. ഇത് കാഴ്ച ശക്തി തന്നെ നഷ്ടമാകുന്നതിന് കാരണമായേക്കും എന്നും പറയപ്പെടുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]