
ഖാര്‍ത്തൂം: സുഡാനിലെ ഇന്ത്യന്‍ എംബസിക്ക് നേരെ അക്രമം. സുരക്ഷ ഉറപ്പാക്കണമെന്ന് സുഡാന് ഭരണകൂടത്തോട് ആവശ്യപ്പെടുമെന്ന് എംബസി അറിയിച്ചു. എംബസി നില്ക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായും സുഡാനിലെ ഇന്ത്യന്‍ എംബസി ഫേസ്ബുക്കിലൂടെ അറിയിച്ചു. അക്രമത്തെ എംബസി ശക്തമായി അപലപിച്ചു.അതിനിടെ സുഡാന് സംഘര്‍ഷത്തില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് സൗദി അറേബ്യ അടക്കമുള്ള അറബ് ഭരണകൂടവുമായി സംസാരിച്ചു. സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ ഇന്ത്യക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കേന്ദ്ര ഇടപെടല്‍.
വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി അറേബ്യ, യുഎഇ ഭരണകൂടവുമായി സംസാരിച്ചു. സുഡാന് ഉള്‍പ്പെടുന്ന മേഖലയിലെ അറബ് രാജ്യങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നീക്കം. യുഎസിലെയും യുകെയിലെയും സ്ഥാനപതിമാര്‍ ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകളുമായി ആശയവിനിമയം നടത്തി. സൗദി അറേബ്യ, യുഎഇ, യുഎസ്, യുകെ, എന്നീ രാജ്യങ്ങളുമായി ഏകോപിച്ച് പ്രവര്‍ത്തിക്കാനാണ് നീക്കം. ഒപ്പം യുഎന്‍ സഹായവും ഉപയോഗപ്പെടുത്തും. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും സുഡാനിലെ ഇന്ത്യക്കാരെ മടക്കി എത്തിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.സുഡാനിലെ പ്രവാസികളുടെ തിരിച്ചുവരവ് അടക്കം ഏകോപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയില്‍ ഇന്നലെ കണ്ട്രോള് റൂം തുറന്നു. ഏറ്റുമുട്ടലുകളില്‍ ഇതുവരെ 270 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. 2600ലധികം പേര്‍ക്ക് പരിക്കേറ്റു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net