
ഭോപാൽ: ബിരിയാണി കഴിച്ചിട്ട് പണം നൽകാതിരിക്കുകയും ഹോട്ടൽ ജീവനക്കാരനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.
മധ്യപ്രദേശിലെ ഷഹ്ദോലിലെ ‘റാസ ഹൈദരാബാദി’ ഹോട്ടൽ ജീവനക്കാരനായ പ്രകാശ് രാജിനെ മർദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ഹോട്ടലിലെത്തിയ നാലംഗസംഘം ബിരിയാണിയാണ് കഴിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ ഹോട്ടൽ ജീവനക്കാരനായ പ്രകാശ് രാജ് ഇവർക്ക് ബിൽ കൈമാറി. എന്നാൽ പണം നൽകില്ലെന്നായിരുന്നു സംഘത്തിന്റെ മറുപടി. പണം അടയ്ക്കണമെന്ന് പ്രകാശ് രാജ് ആവർത്തിച്ചതോടെ നാലംഗസംഘം യുവാവിനെ മർദിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചായിരുന്നു ക്രൂരമർദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ പ്രതികളായ നാലുപേരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മർദനമേറ്റ പ്രകാശ് രാജ് പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]